അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ഗോവർദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽകുമാർ നിർവ്വഹിച്ചു




കോട്ടയം : അകലക്കുന്നത്ത് ഗോവർദ്ധിനി  പദ്ധതിക്ക് തുടക്കമായി  ക്ഷീര കർഷകർക്കായി മൃഗസംരക്ഷണ വകുപ്പിന്റെ  സഹകരണത്തോടെ നടപ്പാക്കുന്ന ഗോവർദ്ധിനി പദ്ധതിയിലൂടെ കന്നുക്കുട്ടികളെ ദത്തെടുത്ത്  അവയ്ക്ക് സബ്സിഡി നിരക്കിൽ തീറ്റ  ഇൻഷുറൻസ് പരിരക്ഷ , സൗജന്യ ആരോഗ്യ പരിപാലനം  ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയി
 പദ്ധതി  ഉദ്ഘാടനം  പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മാത്തുക്കുട്ടി ഞായർ കുളത്തിന്റെ  അധ്യക്ഷതയിൽ   കൂടിയ യോഗത്തിൽ  പഞ്ചായത്ത് പ്രസിഡണ്ട്  സിന്ധു അനിൽകുമാർ നിർവഹിച്ചു  വെറ്റിനറി സർജന്മാരായ  ഡോക്ടർ അഭിജിത്ത് തമ്പാൻ, ഡോക്ടർ ഷിബിൻ J S മെമ്പർമാരായ ശ്രീലത ജയൻ, സിജി സണ്ണി, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്  എന്നിവർ സംസാരിച്ചു
أحدث أقدم