വത്തിക്കാൻ ക്രിസ്മസ് കാർണിവലിന് ഞായറാഴ്ച തുടക്കം


സൗത്ത് പാമ്പാടി: സ്വാഭാവിക പ്രകൃതിരമണീയതയെ ക്രിസ്തുമസുമായി കൂട്ടിയിണക്കി കഴിഞ്ഞ കാലങ്ങളിൽ ആയിരങ്ങളെ ആകർഷിക്കുകയും വാർത്താ പ്രാധാന്യം നേടുകയും ചെയ്ത വത്തിക്കാൻ ക്രിസ്മസ് കാർണിവലിന് ഞായറാഴ്ച തുടക്കം കുറിക്കുന്നു.
ഡിസംബർ 22 മുതൽ26 വരെയാണ് പരിപാടികൾ. വത്തിക്കാൻ തോടും ചേർന്നുള്ള മുളങ്കാടുകളും കണ്ടൽക്കാടുകളും കൃഷിയിടങ്ങളും ആരെയും ആകർഷിക്കും വിധം  അമ്പതോളം പേർ ചേർന്ന് ഒരുക്കി തുടങ്ങി. കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് സംഘാടകർ.
അതേ സമയം വത്തിക്കാൻ തോടും പരിസരവും ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പാമ്പാടിക്കാരൻ ന്യൂസ് ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ചൂണ്ടി കാട്ടിയിട്ടും  അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ് 
വത്തിക്കാനിൽ ഇത്തരത്തിൽ ഒരു ടൂറിസം പദ്ധതി വന്നാൽ കുറ്റിക്കൽ പ്രദേശത്തിൻ്റെ മുഖഛായ തന്നെ മാറും കൂടാതെ സമീപത്തുള്ള വ്യാപാരികളെയും  മറ്റ് സ്ഥാപനങ്ങളെയും സമീപിച്ചാൽ പദ്ധതിക്ക് വേണ്ട നിരവധി സഹായങ്ങളും ലഭിക്കും എന്ന കാര്യം ഉറപ്പ്  പക്ഷെ ഇക്കാര്യം നടപ്പിലാകണമെങ്കിൻ അധികാരികൾ മുന്നിട്ട് ഇറങ്ങണം ............


أحدث أقدم