വാക്വം ഡെലിവറിക്കിടെ പിഴവെന്ന് പരാതി; ആലപ്പുഴയിൽ കുഞ്ഞിൻ്റെ വലതുകൈക്ക് ചലനമില്ല



ആലപ്പുഴ: പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടമായെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് കേസ്. ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് വലതുകൈക്ക് ചലനശേഷി ഇല്ലാതെ വന്നതോടെയാണ് അച്ഛൻ ആലപ്പുഴ ചിറപ്പറമ്പ് വിഷ്ണു പൊലീസിനെ സമീപിച്ചത്. വിഷ്ണുവിൻ്റെ രേഖാമൂലമുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്. വാക്വം ഡെലിവറി വഴി പ്രസവം നടത്തിയപ്പോൾ ഉണ്ടായ പിഴവാണ് വലതു കൈയുടെ ചലന ശേഷി നഷ്ടമാക്കിയതെന്നാണ് ആരോപണം.

أحدث أقدم