കോതമംഗലത്ത് ആറ് വയസുകാരി മരിച്ചത് കൊലപാതകം; മാതാപിതാക്കൾ കസ്റ്റഡിയിൽ


കൊച്ചി: കോതമംഗലം നെല്ലികുഴിയിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. പെൺകുട്ടിയുടെ പിതാവ് അജാസ് ഖാനെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പൊലീസ് ചോദ‍്യം ചെയ്തുവരുകയാണ്. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു ഉത്തർപ്രദേശ് സ്വദേശികളായ അജാസ് ഖാനും കുടുംബവും.

വ‍്യാഴാഴ്ച രാവിലെയാണ് ആറ് വയസുകാരിയായ മുസ്കാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അജാസ് ഖാൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടന്ന മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് അജാസ് ഖാൻ പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചത്.
أحدث أقدم