അയർക്കുന്നം മണർകാട്- കിടങ്ങൂർ റോഡിൽ ചിത്തിര വളവുനിവർത്തി വീതി കൂട്ടണം.


അയർക്കുന്നം - കിടങ്ങൂർ റോഡിൽ ചിത്തിരാഹോസ്‌പിറ്റലിനും സോണിയാ പ്രസിനും സമീപത്തുള്ള കൊടുംവളവു നിവർക്കണം എന്നുള്ളത് നാട്ടുകാരുടെ ചിരകാല ആവശ്യമാണ്. ഇപ്പോൾ ഈ വളവിനു 50 മീറ്ററിനുള്ളിൽ പുതിയ ഒരു ബാർ വന്നതിനുശേഷം അപകടസാധ്യതകൂടിയിരിയ്ക്കുകയാണ്.
 ബാറിൽ നിന്നും വേഗ ത്തിൽ ഇറങ്ങി വരുന്ന വാഹനങ്ങൾ വളവുമൂലം മണർകാടു ഭാഗത്തുനിന്നും വരു ന്നവർക്കു കാണുവാൻ സാധിയ്ക്കുന്നില്ല. ഇതുമൂലം പലതവണ അപകടങ്ങൾ ഉണ്ടാ യിട്ടുണ്ട്. അധികാരികളുടെ ശ്രദ്ധയിൽ പല തവണപെടുത്തിയിട്ടുണ്ട്. എസ്റ്റിമേറ്റ് എടുത്തുപോകുന്നതല്ലാതെ ഒന്നും ഇതുവരെ നടത്തിയിട്ടില്ല. എത്രയും വേഗം പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്നു അയർക്കുന്ന വികസന സമിതിയ്ക്കുവേണ്ടി പ്രിസിഡൻ്റ് ജോയി കൊറ്റത്തിൽ ആവശ്യപ്പെട്ടു
أحدث أقدم