വൈദികൻ്റെ ‘അധികപ്രസംഗം’ കോടതി കയറി!! കുർബാനമധ്യേ ഇടവകക്കാരെ പേരെടുത്ത് അധിക്ഷേപിച്ച ഫാ. ജോസഫ് കടവിലിന് സമൻസ്..പഴയ കാലമല്ല, അച്ചൻ പറയുന്നതെല്ലാം വേദവാക്യമായി കരുതുന്ന കുഞ്ഞാടുകളല്ല ഇന്നുള്ളത്



കോട്ടയം : അൾത്താരക്ക് മുന്നിൽ നിന്ന് വിശ്വാസികളെ പുലഭ്യം പറയുന്ന വൈദികർ സൂക്ഷിക്കുക. പഴയ കാലമല്ല, അച്ചൻ പറയുന്നതെല്ലാം വേദവാക്യമായി കരുതുന്ന കുഞ്ഞാടുകളല്ല ഇന്നുള്ളത്. ആരാധനാമധ്യേ വിദ്വേഷവും വേണ്ടാതീനവും പ്രസംഗിച്ചാൽ കോടതി കയറ്റാനും മടിക്കില്ലാ എന്ന് കൊല്ലത്തെ ഒരുപറ്റം ഇടവക ജനങ്ങൾ തെളിയിച്ചിരിക്കുകയാണ്. ഇതിൻ്റെ ഫലമാണ് ഫാദർ ജോസഫ് കടവിൽ എന്ന ഇടവക വികാരിയുടെ പേരിൽ ഉണ്ടായിരിക്കുന്ന ക്രിമിനൽ കേസ്.

ലത്തീൻ സഭയുടെ കൊല്ലം രൂപതക്ക് കീഴിലുള്ള ചവറ തലമുകിൽ സെൻ്റ് അഗസ്റ്റിൻ പള്ളി വികാരി ഫാദർ ജോസഫ് കടവിൽ 2019 ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് കേസ്. പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതും ആണെന്നും കാട്ടി ഇടവകാംഗമായ ജോസ് വർഗീസ്, അഭിഭാഷകനായ ബോറിസ് പോൾ മുഖേന നല്കിയ കേസിൽ (CMP ST No.1626/2020) ചവറ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫാ. ജോസഫിന് സമൻസ് അയക്കാൻ ഉത്തരവായി. കേസ് അടുത്ത ഫെബ്രുവരി 18ന് പരിഗണിക്കുമ്പോൾ വൈദികൻ ഹാജരാകേണ്ടി വരും.

തലമുകിൽ ഇടവക വികാരിയുടെ നേതൃത്വത്തിൽ നടന്ന പള്ളി- കെട്ടിടം പണികളിൽ സുതാര്യതയില്ലെന്നും അഴിമതിയും വെട്ടിപ്പുമാണെന്നും ആരോപിച്ചതിൻ്റെ പേരിലാണ് വൈദികൻ കുർബാന മധ്യേ ഇടവകക്കാരായ ആറുപേരെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപ പ്രസംഗം നടത്തിയത്. ജോസ് വർഗീസ്, ബ്രൂണോ ജാക്സൺ, ജാക്സൺ വിൻസൻ്റ്, കെവിൻ ബി.ജാക്സൺ, ആൻ്റണി ജോൺ റോഡ്രിഗ്സ് എന്നിവർക്കെതിരെയാണ് അൾത്താരയിൽ നിന്ന് വൈദികൻ ആക്ഷേപങ്ങൾ ചൊരിഞ്ഞത്.

“വികാരിയച്ചൻ ആരെന്ന് ചോദിച്ചാൽ ദൈവജനത്തിൻ്റെ എച്ചിൽ തിന്ന് വളരുന്നവനാണ് എന്ന് നമ്മെ പഠിപ്പിക്കുന്ന പുതിയ നിർവചനം നൽകുന്ന ഒരു ദൈവജനത്തിൻ്റെ പ്രതിനിധികൾ നമ്മുടെ ഇടവക കുടുംബത്തിലുണ്ട്. അത് സന്തോഷമുള്ള വർത്തമാനമാണ്. നമ്മുടെ ഒക്കെ കുടുംബങ്ങളിൽ വൈദികരുണ്ട്. പക്ഷേ, അവരുടെയൊക്കെ മുഖത്ത് നോക്കി ഞങ്ങളുടെയൊക്കെ എച്ചിൽ തിന്ന് ജീവിക്കുന്നവനാണ് നീ, എന്ന് കൃത്യമായി നമ്മളാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നത് ഹൃദയത്തിൽ കൈവെച്ച് ചോദിക്കേണ്ട ചോദ്യമാണ്.”

“ആറ് പേരാണ് ഈ അവാർഡിന്, സമഗ്ര വളർച്ചയ്ക്കുള്ള അവാർഡിന് അർഹരായിട്ടുള്ളത്. അതിൽ നാല് പേർ മുതിർന്നവരാണ്. രണ്ട് പേർ യുവജന പ്രതിഭകളാണ്. നാളിതുവരെയുള്ള തലമുകിലിൻ്റെ വളർച്ചയിൽ രക്തം കൊടുത്തും ജീവരക്തം കൊടുത്തും ഈ ഇടവക കുടുംബത്തെ വളർത്തിക്കൊണ്ടു വന്നവരാണ്. അതുകൊണ്ട് തന്നെ അവരെ ആദരിക്കേണ്ടത് എൻ്റേയും നിങ്ങളുടേയും കടമയാണ്. നാളിത് വരെ പല വിധ പ്രശ്നങ്ങളുണ്ടായിട്ടും പേരെടുത്ത് പറയാൻ പറ്റാത്ത രീതിയിൽ പല കാര്യങ്ങളും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് പേരെടുത്ത് പറയേണ്ടത് അനിവാര്യതയായി മാറിയിരിക്കയാണ്….” -ഇങ്ങനെ പരാമർശിച്ചാണ് ആറുപേർക്കെതിരെയും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ചത്.

“ഒന്നാമത്തെ അവാർഡ് നല്കേണ്ട വ്യക്തി ജോസ് വർഗീസ്, രണ്ടാമത് ബ്രൂണോ ജാക്സൺ, മൂന്ന് ജാക്സൺ വിൻസൻ്റ്, നാല് ലിയോൺ മരിയൻ, ഇവരാണ് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് കരസ്ഥമാക്കാൻ പോകുന്നത്. അവരെ നമ്മൾ പൊന്നാട അണിയിച്ച്, അവർക്ക് ഒരു മൊമെൻ്റോ പുതിയ ദേവാലയ ആശിർവാദ സമയത്ത് നൽകും. ഇനിയുള്ളത് രണ്ട് പ്രിയപ്പെട്ട യുവജനങ്ങളാണ്. എൻ്റെ ചങ്കോട് ചേർന്ന് നിന്ന് ഈ ദേവാലയത്തിന് വേണ്ടി, ഈ സ്വപ്നം പൂർത്തീകരിക്കാൻ ജീവരക്തം കൊടുത്ത് അതിനെ വളർത്തുന്ന കെവിൻ ബ്രൂണോ ജാക്സൺ, ആൻ്റണി ജോൺ റോഡ് ഡ്രിഗ്സ്. ഈ ആറ് പേരാണ് അവാർഡിന് അർഹരായിരികുന്നത്.” ഇടവക വികാരി ജോസഫ് കടവിലിൻ്റെ പ്രകോപനപരമായ പ്രസംഗം ഇങ്ങനെയായിരുന്നു.


വികാരി എന്ന അധികാരവും സ്വാതന്ത്ര്യവും ഉപയോഗിച്ച് പരാതിക്കാരനെ ഇടവകാംഗങ്ങൾക്ക് മുന്നിൽ വെച്ച് അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പള്ളി പണിയിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞതാണ് വികാരിയെ പ്രകോപിപ്പിച്ചത്. തനിക്കെതിരെ പരാതി ഉന്നയിച്ചവരെ താൻ പൊന്നാട അണിയിച്ച് ആദരിക്കും എന്നാണ് ഇടവകക്കാരെ പ്രസംഗത്തിലൂടെ അറിയിച്ചത്. ഇത്തരം വൈദികരെ മര്യാദ പഠിപ്പിക്കാൻ വിശ്വാസികൾ മുന്നോട്ടുവരും എന്നതിൻ്റെ സൂചനയാണ് ഈ കേസെന്ന് പരാതിക്കാരൻ്റെ അഭിഭാഷകൻ ബോറിസ് പോൾ മാധ്യമങ്ങളോട്   പറഞ്ഞു.

“വൈദികർ പള്ളികളിൽ കുർബാന സമർപ്പണ സമയത്ത് നടത്തുന്ന നീണ്ട പ്രസംഗങ്ങൾ ഒഴിവാക്കണമെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു. പത്ത് മിനിറ്റിനുള്ളിൽ അവ ചുരുക്കണമെന്ന് അദ്ദേഹം ഉപദേശിച്ചിരിക്കെയാണ്, ആ സമയം ഉപയോഗിച്ച് വിശ്വാസികളെ ആക്ഷേപിക്കാൻ ഇവിടെ ചിലർ ശ്രമിക്കുന്നത്. ഇവർ മാർപാപ്പക്ക് എന്തെങ്കിലും വില കൽപിക്കുന്നുണ്ടോ?” അഡ്വ. ബോറിസ് പോൾ ചോദിക്കു
أحدث أقدم