ശുചിമുറിയിലെ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ചു, മൂന്നുപേര്‍ മരിച്ചു


ചെന്നൈ: പൊതുശുചിമുറിയിലെ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് പല്ലാവരത്ത് മൂന്നുപേര്‍ മരിച്ചു.
സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ഓടയിലൂടെ ഒഴുകി പൊതുജലം സംഭരിക്കുന്നയിടത്തേക്ക് കലരുക ആയിരുന്നു. സംഭവത്തിൽ മുപ്പതുപേരെ ഛര്‍ദിയും വയറിളക്കവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ഓടയിലൂടെ ഒഴുകി പൊതുജലം സംഭരിക്കുന്നയിടത്തേക്ക് കലരുകയായിരുന്നു. ഇതേസമയത്തു തന്നെ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായതും മാലിന്യം കുടിവെള്ളത്തില്‍ കലരാനിടയാക്കി. ബുധനാഴ്ച വൈകീട്ടോടുകൂടി പല്ലാവരത്തെ നിവാസികളില്‍ നിരവധി പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാവുകയും മുപ്പത്തിയഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നുപേരാണ് മരണമടഞ്ഞിരിക്കുന്നത്.


أحدث أقدم