മുംബൈ: മുംബൈയിൽ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഇതിനോടകം 13 പേർക്കാണ് ജീവൻ നഷ്ടമായത്.
അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന്‍ അറിയിച്ചു.
കുട്ടി ജെഎൻപിടി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മുംബൈയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് മലയാളി കുടുംബം. അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സയിലുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്.