പാമ്പാടി : ഇന്നലെ രാവിലെ 10 മണിയോട് കൂടിയായിരുന്നു സംഭവം പാമ്പാടിയിലെ ടൈം ട്രോണിക്ക് വാച്ച് കടയുടെ ഉടമ. ഷാജി ഫ്രാൻസിസ് കച്ചവട ആവശ്യത്തിനായി ഫോൺ പേ വഴി പതിനായിരം രൂപ അയച്ചു പക്ഷെ നമ്പർ മാറി പണം ലഭിച്ചത് കർണ്ണാടകത്തിലെ ബേഡ് മംഗല എന്ന സ്ഥലത്തുള്ള ആളുടെ കൈയ്യിൽ ആയിപ്പോയി
തുടർന്ന് ഷാജി ഇയാളെ ഫോണിൽ ബന്ധപ്പെട്ട് പണം തിരിച്ച് അയക്കാൻ പറഞ്ഞു പക്ഷെ അയാൾ കൂട്ടാക്കിയില്ല ഉടൻ ഷാജി ബാങ്കുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാൻ നടപടിക്കായി ശ്രമിച്ചെങ്കിലും
അത് നടപ്പായില്ല തുടർന്ന് പാമ്പാടി പോലീസ് സ്റ്റേഷനിൽ എത്തി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീനെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു
തുടർന്ന് ഇയാളുമായി സംസാരിച്ചപ്പോൾ ആദ്യം തിരിച്ച് അയക്കാൻ പറ്റില്ല എന്ന് പറയുകയും മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണത്തിന് ഒടുവിൽ പണം തിരിച്ച് അക്കൗണ്ടിൽ നിക്ഷേപിപ്പിച്ചു
ഫോൺ പേ പോലുള്ള പ്ലാറ്റ്ഫോമുകളിൽ പണം അയക്കുമ്പോൾ ബാങ്കിന് ഈ ഇടപാടിൽ മധ്യസ്ഥത വഹിക്കാൻ നിയമപരമായി അധികാരം ഇല്ല എന്നതാണ് വസ്തുത എതായാലും പണം തിരികെ കിട്ടിയ സന്തോഷത്തിലാണ് കടയുടമ