റോഡിന് കുറുകെ കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണ് യാത്രികന് പരിക്കേറ്റു. കടുങ്ങല്ലൂർ എടയാർ – പാനായിക്കുളം റോഡിൽ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പാനായിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുചക്ര വാഹന യാത്രികനായ 20 വയസ്സുള്ള ദേവ പി എസാണ് അപകടത്തിൽപ്പെട്ടത്. ബിനാനി സിങ്ക് ജംഗ്ഷന് സമീപം റോഡിന് കുറുകെകുഴിച്ച കുഴിയിലാണ് ബുള്ളറ്റ് യാത്രികൻ വീണത്. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാന നിർമ്മാണം നടക്കുന്ന സ്ഥലത്ത് റിഫ്ലക്ടറോ വെളിച്ചമോ ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
റോഡിന് കുറുകെ കാന നിർമാണം: ബുള്ളറ്റ് യാത്രികൻ കുഴിയിൽ വീണ് പരിക്കേറ്റു...
Kesia Mariam
0
Tags
Top Stories