പാലക്കാട്: യാക്കോബായ – ഓർത്തഡോക്‌സ് സഭാ തർക്കത്തിൽ സഭാ തർക്കം മൂന്ന് കുരിശടികളും, പാരിഷ് ഹാളും സീൽചെയ്തു. ചാലിശേരിയിൽ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന വസ്തുക്കളാണ് സീൽ ചെയ്തത്. പൊലീസിൻ്റെ സഹായത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിച്ചത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജിൻ്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടപടികൾ പൂർത്തിയാക്കി. കുരിശടികളിലെയും പാരീഷ് ഹാളിലെയും പൂട്ടുകൾ സീൽ ചെയ്തു നോട്ടീസ് പതിച്ചു. ഒക്ടോബറിൽ ഇതേ നടപടിക്ക് വലിയ സന്നാഹവുമായി പൊലീസ് വന്നിരുന്നു. എന്നാൽ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. ഇന്ന് പ്രതിഷേധമുണ്ടായില്ല.
യാക്കോബായ – ഓർത്തഡോക്‌സ് സഭാ തർക്കം: ചാലിശേരിയിൽ യാക്കോബായക്കാരുടെ മൂന്ന് കുരിശടികളും പാരിഷ് ഹാളും സീൽ ചെയ്തു
Jowan Madhumala
0
Tags
Top Stories