പാമ്പാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ ...പ്രതിഷേധ സമര പരിപാടികൾ നടത്തുവാൻ സി.ജെ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി


സൗത്ത്പാമ്പാടി - പാമ്പാടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മോശമായ റോഡ് പന്ത്രണ്ടാം വാർഡിലെ കുറ്റിക്കൽ കന്നുവെട്ടി റോഡ് ആണ് എന്ന് നാട്ടുകാർ.




 തർക്കമുള്ളവർക്ക് സ്വന്തം പുതിയ വാഹനങ്ങളുമായി ഈ വഴി വരുവാൻ വെല്ലുവിളി.കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിലേക്കും കന്നുവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും കുട്ടികളും രോഗികളും അടക്കം 100 കണക്കിന് പേർ ദിവസേന യാത്ര ചെയ്യുന്ന റോഡാണിത്. സർവ്വ കുന്നു കളിലെയും ഗ്രൗണ്ടുകളിലേയും വെള്ളവും മണ്ണും റോഡേ ഒഴുകിവരുന്ന സ്ഥിതിയാണുള്ളത്. റോഡിന്റെ അവസ്ഥ മോശമാകുവാനുള്ള പ്രധാന കാരണവും ഇതാണെന്ന് നാട്ടുകാർ പറയുന്നു. ഓട്ടം ഇല്ലെങ്കിൽ ഇല്ലന്നേ ഉള്ളൂ എന്നാലും കന്നു വെട്ടിക്കില്ലെന്ന് ഓട്ടോറിക്ഷക്കാരും. റോഡിന്റെ പുനരുദ്ധാരണം മാർച്ച് മാസത്തിനകം നടത്താത്ത പക്ഷം ശക്തമായ പ്രതിഷേധ സമര പരിപാടികൾ നടത്തുവാൻ സി.ജെ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് കെ. ആർ ഗോപകുമാർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം.സി ബാബു, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. എ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
أحدث أقدم