പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ കുട്ടിയെ വിവാഹം കഴിച്ച യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ.ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്.
മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ചാണ് അമ്മ ഇരുവരുടെയും വിവാഹം നടത്തികൊടുത്തത്.സ്വകാര്യബസിലെ കണ്ടക്ടറായ ആദിത്യൻ, 17കാരിയായ പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടർന്നാണ് അമ്മ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തത്. ഗർഭിണിയായപ്പോൾ ഇതു മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കൾ വയനാട്ടിലേക്ക് കൊണ്ടുപോയി. കൈനാടി സർക്കാർ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പിന്നീട് ആദിത്യനുമായി പിണങ്ങി. പെൺകുട്ടിയുടെ സഹോദരൻ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.