പ്രവാസികൾക്ക് സന്തോഷ വാർത്ത കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്നു മാസമായി ഉയർത്തും





കുവൈറ്റ് സിറ്റി : കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്നു മാസമായി ഉയർത്തും. 
ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഒരുമാസത്തേക്കായിരുന്നു കുടുംബ സന്ദർശന വിസ നൽകിയിരുന്നത്.വിസ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം ഉണ്ടായാൽ ‘സഹ്ൽ’ ആപ്ലിക്കേഷൻ വഴി അറിയിപ്പ് നൽകും. തുടർന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും.
أحدث أقدم