ഭാര്യയ്ക്കുള്ള ജീവനാംശം നാണയത്തുട്ടുകളായി എത്തിച്ച് യുവാവ്; അന്തം വിട്ട് കോടതി...



വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശമായി നൽകേണ്ട തുക നാണയങ്ങളാക്കി കോടതിയിലെത്തിച്ച് യുവാവ്. ടാക്സി ഡ്രൈവറായ വടവള്ളി സ്വദേശിയായ 37കാരനാണ് ഭാര്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ജീവനാംശ തുക നാണയങ്ങളാക്കി കോടതിയിൽ സമർപ്പിച്ചത്. ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ ചില്ലറകൾ രണ്ട് സഞ്ചികളിലാക്കിയാണ് യുവാവ് കോടതിയിലെത്തിയത്. ഇത് കണ്ട് കോടതി ജഡ്ജിയുൾപ്പെടെയുള്ളവർ അന്തം വിടുകയായിരുന്നു.

കോയമ്പത്തൂർ കുടുംബ കോടതിയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസില്‍ അന്തിമ വിധി വരുന്നത് വരെ ഭര്‍ത്താവ് ഇടക്കാല ജീവനാംശമായി രണ്ട് ലക്ഷം രൂപ നല്‍കാനായിരുന്നു കോടതി വിധിച്ചത്. ഇതിൽ ആദ്യ ഗഡുവായി 80,000 രൂപ നൽകാനായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.

ഇതിന് പിന്നാലെ കുടുംബകോടതി ജഡ്ജി ഇടപെട്ട് നാണയങ്ങൾ നോട്ടുകളാക്കി കൈമാറണമെന്ന് നിർദേശം നൽകുകയായിരുന്നു. ഇനി കേസ് പരി​ഗണിക്കുന്ന ദിവസം നാണയങ്ങളാക്കി എത്തിച്ച പണമെല്ലാം നോട്ടുകളാക്കി സമർപ്പിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. കോടതി ഉത്തരവിന് പിന്നാലെ യുവാവ് നാണയങ്ങൾ നോട്ടുകളാക്കി കോടതിയിൽ സമർപ്പിച്ചു.

أحدث أقدم