ഇനി തോന്നും പോലെ വിമാന യാത്ര നിരക്ക് വർധനവില്ലെന്ന് കേന്ദ്രം


ന്യൂ ഡൽഹി:വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കുറിനുള്ളിൽ ഡിജിസിയെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. രാജ്യസഭയിൽ വ്യോമയാന ബില്ല് ചർച്ചചെയ്യുന്നതിന് ഇടയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.തോന്നും പോലെ ഇനി നിരക്ക് വർധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഭാരതീയ വായുയാൻ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വർധനവ് തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്.

2010 ലെ ഡിജിസിഎ സർക്കുലർ പ്രകാരം ഒരു മാസം മുന്നേ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഡിജിസിഎ അറിയിക്കണം. ഡിജിസിഎയ്ക്ക് നൽകിയ നിരക്കിൽ വിമാനക്കമ്പനികൾ വരുത്തുന്ന വ്യത്യാസം 24 മണിക്കുറിനുള്ളിൽ ഡിജിസിഎ അറിയിച്ചാൽ മതിയാകും എന്ന വ്യവസ്ഥയാണ് നീക്കം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

2023നെ അപേക്ഷിച്ച് 2024 ൽ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഉത്സവ സീസണിൽ വിവിധ റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറയുന്നു. വിമാനനിരക്ക് യാത്രക്കാർക്ക് താങ്ങാനാവുന്നതാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
أحدث أقدم