പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി തിരു പൊൻമുടിയെ ജനങ്ങൾ ചെളിയെറിഞ്ഞ് സ്വീകരിച്ച ദൃശ്യങ്ങൾ പങ്കുവച്ച് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ.
ഇതാണ് തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ. “മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളിൽ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. നഗരത്തിൽ മഴ കുറവായിരുന്നു, ചെന്നൈയ്ക്ക് പുറത്തുള്ള സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ അവർ മിനക്കെടുന്നില്ല” – അണ്ണാമലൈ എക്സിൽ കുറിച്ചു.