ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാനുള്ള പുതിയ ഹര്‍ജികള്‍ പരിഗണിക്കരുത് :സുപ്രീംകോടതി



ന്യൂഡൽഹി: ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാനുള്ള പുതിയ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് സുപ്രീംകോടതി. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി കീഴ്ക്കോടതികള്‍ നിര്‍ദേശം നല്‍കിയത്.

നിയമത്തിന്‍റെ ഭരണഘടന സാധുകതയിൽ തീരുമാനമെടുക്കുന്നത് വരെ ഹർജികൾ പരിഗണിക്കരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പാടില്ല. നിലവിലുള്ള ഹര്‍ജികളിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് വരെ സർവേ അടക്കമുള്ള ഉത്തരവുകള്‍ കീഴ്ക്കോടതികള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ 4 ആഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നിലവിലുള്ള അപേക്ഷകളില്‍ നടപടി സ്റ്റേ ചെയ്യണമെന്നാണ് ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യയയ ഉൾപ്പെടെയുള്ള ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഹര്‍ജികള്‍ക്കെതിരെ കക്ഷി ചേരാന്‍ മുസ്സീം ലീഗും സമസ്തയും അപേക്ഷ നല്‍കിയിട്ടുണ്ട്.

أحدث أقدم