മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ കുറ്റപത്രം സമർപ്പിച്ചു...



കൊച്ചി : നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ വടക്കാഞ്ചേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലെ പൊലീസ് നടപടി. ഇതിനൊപ്പം ഹെയർ സ്റ്റെലിസ്റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും രജിസ്റ്റർ ചെയ്ത കേസുകളിലും പൊലീസ് കുറ്റപത്രം നൽകി. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എസ് ഐ ടി ഇതുവരെ ഏഴ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.

أحدث أقدم