പ്രിയങ്ക ഗാന്ധി സ്വത്തു വിവരങ്ങൾ‌ മറച്ചുവച്ചു; വയനാട് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി





കൊച്ചി: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമ നിർദേശ പത്രികയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തു വിവരങ്ങൾ‌ മറച്ചുവെച്ചുവെന്നാരോപിച്ച് ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കും.

നവംബര്‍ 13ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണു പ്രിയങ്കയുടെ വിജയം. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്
أحدث أقدم