തെക്കൻ ഡൽഹിയില്‍ ക്രൂരമായ കൊലപാതകം. ഡല്‍ഹി നെബ് സരായിൽ മൂന്നംഗ കുടുംബത്തെയാണ് കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. രാജേഷ് (53), ഭാര്യ കോമൾ (47), 23കാരിയായ മകൾ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് വ്യക്തമല്ല. അരുംകൊല ഡല്‍ഹിയെ ഞെട്ടിച്ചിട്ടുണ്ട്.
വീട്ടില്‍ ഉണ്ടായിരുന്ന മകന്‍ പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കൊലപാതകം. തിരിച്ചു വന്നപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മൂന്ന് പേര്‍ക്കും ആഴത്തിലുള്ള കുത്തുകള്‍ ഏറ്റിരുന്നു. മാതാപിതാക്കളുടെ വിവാഹവാര്‍ഷിക ദിനത്തിലാണ് കൊലപാതകം നടന്നത്.