കേരള കോൺഗ്രസ്‌ എം യുഡിഎഫിലേക്ക്; ചർച്ച നടത്തിയത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥന്റെ സാന്നിധ്യത്തിൽ



കർഷകരുടേയും കത്തോലിക്കാ സഭയുടേയും സമ്മർദ്ദത്തിൽ നട്ടംതിരിഞ്ഞ് കേരള കോൺഗ്രസ് (മാണി). കേരള വനനിയമ ഭേദഗതി ബിൽ പിൻവലിക്കുന്നതിനെ ആശ്രയിച്ചാവും പാർട്ടിയുടെ ഇടത് മുന്നണിയിലെ ഭാവി.

കേരള കത്തോലിക്ക മെത്രാൻ സമിതിയും (കെസിബിസി) സിറോ മലബാർ സഭയും വന നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മാണി ഗ്രൂപ്പ് ബില്ലിനെതിരെ ശക്തമായി രംഗത്തിറങ്ങേണ്ടി വന്നത്. ഈ ഘട്ടത്തിലാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട് പാർട്ടിയുടെ ആശങ്ക അറിയിച്ചത്.

പാർട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കായ കത്തോലിക്കാ വിശ്വാസികളും സഭാനേതൃത്വവും വനനിയമത്തിനെതിരെ രംഗത്ത് വന്നതിനൊപ്പമാണ് പാർട്ടിക്കുള്ളിൽ മുന്നണിമാറ്റ ചർച്ചകൾ സജീവമായത്. പുതിയ നിയമങ്ങൾകുടിയേറ്റ കർഷകരുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് തുടക്കം മുതൽ തന്നെ സിറോ മലബാർ സഭ രംഗത്തുണ്ട്. രാജ്യാന്തര സംഘടനകളുമായി ചേർന്ന് വനത്തോട് ചേർന്നുള്ള കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടക്കുന്നു എന്നാണ് പാർട്ടിയുടെ ആക്ഷേപം.

അതോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്നതടക്കമുള്ള കാര്യങ്ങളിലും കേരള കോൺഗ്രസിന് അതൃപ്തിയുണ്ട്. പക്ഷേ, ഇപ്പോൾ ഇടത് മുന്നണി വിടുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട് എന്നതും വാസ്തവമാണ്.
أحدث أقدم