മുംബൈ: മുംബൈയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയിൽ തിരുവനന്തപുരം സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം. വിമാനം തിരിച്ചിറക്കി ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും എത്തും മുൻപേ മരണം സംഭവിച്ചു.
തിരുവനന്തപുരം സ്വദേശിയായ ബാബുവാണ് (63) മരിച്ചത്. ഉച്ചയ്ക്ക് 2:45ന്‍റെ സ്‌പൈസ് ജെറ്റ് വിമാനം പറന്നുയർന്ന ഉടനെ തന്നെ ബാബുവിന് ദേഹാസ്വാസ്ഥ്യം
ഉണ്ടായതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. അധികൃതർ കൂപ്പർ ഹോസ്പിറ്റൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല