വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മണവാളന്‍ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനല്‍ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തൃശൂര്‍ വെസ്റ്റ് പോലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഏപ്രില്‍ 19 ന് കേരള വര്‍മ കോളേജ് റോഡില്‍ വച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതികളെ പോലീസിന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
കേരളവര്‍മ കോളേജില്‍ വെച്ചുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് ഷഹീന്‍ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെ കൊലപ്പെടുത്താനായിരുന്നു ശ്രമം എന്നാണ് കേസ്. കാര്‍ വരുന്നത് കണ്ട് സ്‌കൂട്ടര്‍ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റി. സംഭവത്തില്‍ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.