പുഴ കാണാനിറങ്ങിയപ്പോൾ അപകടം; രണ്ട് പേര്‍ മുങ്ങിമരിച്ചു...


ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിന്‍സെന്റ്(42), വിൻസെന്റിന്റെ അയൽവാസിയുടെ മകൻ ആല്‍ബിന്‍(9) എന്നിവരാണ് മരിച്ചത്. പുഴ കാണാനായി ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. ഉച്ചയോടെ ആയിരുന്നു സംഭവം. പുഴയില്‍ മുങ്ങിപ്പോയ ആല്‍ബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിന്‍സെന്റ് അപകടത്തില്‍പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിന്‍സെന്റിന്റെ അമ്മയെ കാണാനായി ഇരിട്ടിയിലെത്തിയതായിരുന്നു ഇവർ.

أحدث أقدم