ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽ പെട്ടു മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി 17 വയസ്സുകാരനായ അർജുൻ ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ അർജുൻ ഒഴുക്കിൽപ്പെട്ടത് കണ്ട് നാട്ടുകാർ ഓടിക്കൂടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
ചുങ്കത്തറ എം.ബി.എം സ്കൂളിലെ വിദ്യാർത്ഥിയാണ്. ഫയർഫോഴ്സെത്തി മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.