പുതുവത്സരദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ



പുതുവത്സരദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെയെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി. പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ലെന്നും പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവേശത്തോടെ 2025-ലേക്ക് കടക്കുകയാണ് കേരളവും. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തിനായി ജനം എത്തിത്തുടങ്ങി. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പൊലീസിന്റെ പ്രത്യേക നിരീക്ഷണവുമുണ്ട്.

أحدث أقدم