മകന്റെ മരണത്തിൽ ദുരൂഹത..റിപ്പോർട്ട് തയ്യാറാക്കിയത് അന്വേഷണം നടത്താതെ…ബാലഭാസ്കറിൻ്റെ പിതാവ് കോടതിയിലേയ്ക്ക്..



വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിലെ സിബിഐ പുനരന്വേഷണ റിപ്പോർട്ടിന് എതിരെ ബാലഭാസ്കറിൻ്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക്. അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് കെ സി ഉണ്ണിയുടെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമൻ കർത്ത ആരോപിക്കുന്നത്. റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ആയിരത്തോളം രേഖകൾ സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ പിഴവുകൾ ഉണ്ടെന്ന് രാമൻ കർത്ത വ്യക്തമാക്കി. പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ സി ഉണ്ണിയുടെ അഭിഭാഷകൻ അറിയിച്ചു.


أحدث أقدم