കുവൈറ്റിൽ വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).



കുവൈറ്റിൽ വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡിജിസിഎ മുന്നറിയിപ്പ് നൽകി. പൊതുഗതാഗതത്തിൽ പുകവലി നിരോധനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 42/2014 ഉം അതിന്റെ ഭേദഗതികളും പാലിക്കണമെന്ന് എയർ ഓപ്പറേറ്റർമാർക്ക് അയച്ച കത്തിൽ ഡിജിസിഎ നിർദ്ദേശിച്ചു. നിയമത്തിലെ ആർട്ടിക്കിൾ 138 അനുസരിച്ച്, ഇത്തരം ലംഘനങ്ങൾക്ക് 50,000 മുതൽ 200,000 ദിനാർ വരെ പിഴ ഈടാക്കാം. അതായത് ഒരു കോടിയിലധികം ഇന്ത്യൻ രൂപയാണ് പിഴയായി ഈടാക്കുക.
വിമാനയാത്രയ്ക്കിടെ ജീവനക്കാരും യാത്രക്കാരും പുകവലിക്കുന്ന സംഭവങ്ങളെക്കുറിച്ച് കത്തിൽ ഡിജിസിഎ ചൂണ്ടിക്കാട്ടി. പുകവലി നിരോധനം പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഓപ്പറേറ്റർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.
أحدث أقدم