എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിന് ശേഷം സമൂഹമാധ‍്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനം ദിവ‍്യക്കെതിരേ ഉയർന്നിരുന്നു. ഇതിനെതിരേ ദിവ‍്യയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരേ കേസെടുത്തിരുന്നു. നവീൻ ബാബുവിന്‍റെ മരണം ആത്മഹത‍്യയല്ല കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ അഭിപ്രായം തേടിയിട്ടുണ്ട്. ഹൈക്കോടതി ഡിസംബർ 6ന് വാദം കേൾക്കും.