ഗുരുവായൂർ: കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് ആണ് കാളിദാസിന്റെ വധുവാകാൻ പോകുന്നത്. ഞായറാഴ്ച ഗുരുവായൂരിൽ ആണ് വിവാഹം നടക്കുക.
ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂർത്തത്തിലാണ് താലിക്കെട്ട്. പ്രമുഖ നടൻമാരുൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തർ കല്യാണത്തിൽ പങ്കെടുക്കുന്നുണ്ട്. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരിൽ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സപ്തംബർ ഏഴിന് ജയറാമിന്റേയും പാർവതിയുടേയും വിവാഹം ഗുരുവായൂരിലായിരുന്നു. ഗുരുവായൂർ കണ്ട റെക്കോർഡ് തിരക്കുള്ള താരവിവാഹമായിരുന്നു അത്.