യുവതിയോട് അശ്ലീലം.. അപമര്യാദയായി പെരുമാറി.. CPIM ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്… സംഭവം ....



യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെ വണ്ടന്‍മേട് പൊലീസാണ് കേസെടുത്തത്. പലതവണ വാഹനത്തില്‍ പിന്തുടര്‍‌ന്ന് ശല്യം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും അശ്ളീല വാക്കുകൾ പറഞ്ഞതായും പരാതി.

അതേസമയം യുവതിയെ ശല്യം ചെയ്ത ബിജു ബാബുവിനെതിരെ നേതൃത്വം നടപടിയെടുത്തു. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി സി വി വർഗീസ് അറിയിച്ചു.
أحدث أقدم