കോട്ടയം : ദേശീയ പാതയിൽ പെരുവന്താനം നാല്പതാം മൈലിൽ പാതയുടെ വശത്തുനിന്ന് മരം റോഡിലേക്ക് കടപുഴകി വീണതിനെ തുടർന്ന് പാതയിലെ ഗതാഗതം നിലച്ചു.തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മരം റോഡിലേക്ക് വീണത്. കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് അത്ഭുതകരമായിയാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രസ്തുത മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ കുറഞ്ഞത് 2 മണിക്കൂർ എങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ 12 മണിയോട് കൂടി ഗതാഗതം പുന:സ്ഥാപിക്കാൻ സാധിക്കുമെന്ന് കരുതുന്നു
ദേശീയപാതയിൽ ( K .K റോഡ് ) പെരുവന്താനം 40-ാം മൈലിൽ മരം കടപുഴകി വീണ് ഗതാഗതം നിലച്ചു.വാഹന യാത്രികർ ശ്രദ്ധിക്കുക
Jowan Madhumala
0
Tags
Top Stories