പാമ്പാടി : ജലജീവൻ പദ്ധതിയുടെ ഭാഗമായി പാമ്പാടി ഗ്രാമപഞ്ചായത്തിലെ തകർന്ന ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1, 2 വാർഡ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമറ്റം ലക്ഷം വീട് കോളനി ജംഗ്ഷനിൽ നിന്നും 19-ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 7-ാം മൈൽ ജംഗ്ഷനിൽ നിന്നും അണ്ണാടി വയൽ ജംഗ്ഷനിലേയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
തുടർന്ന് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാമ്പാടി മണ്ഡലം പ്രസിഡൻ്റ് ശ്രീ *കെ ആർ ഗോപകുമാർ അദ്ധ്യക്ഷതവഹിച്ചു. പുതുപ്പള്ളി എം എൽ എ *അഡ്വ ചാണ്ടി ഉമ്മൻ*ഉദ്ഘാടനം ചെയ്തു . ഷേർലി തര്യൻ , അനിയൻ മാത്യു, കുഞ്ഞ് പുതുശ്ശേരി,
ജയ്ജി പാലയ്ക്കലോടി ,അഡ്വ സിജു കെ ഐസക്ക്, എൻജെ പ്രസാദ്, എം സി ബാബു, സെബാസ്റ്റ്യൻ ജോസഫ്, അനീഷ് ഗ്രാമറ്റം, പി എസ് ഉഷാകുമാരി, ഏലിയാമ്മ ആൻ്റണി, ഗോപാല കൃഷ്ണൻ, ബിജു പുത്തൻകുളം , രതീഷ് ഗോപാലൻ, ഈപ്പൻ കൊല്ലേട്ട്,.തോമസ് ഏബ്രഹാം, മിനി ഇട്ട്യാടത്ത്, പി സി മാത്യു, രാജേഷ്കുമാർ കെ പി, ഷാജി തച്ചേടത്ത് തുടങ്ങിയവർ സംസാരിച്ചു