തിരക്ക് മുന്നില്‍കണ്ട് ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി.
87648 പേർ ഇന്നലെ മാത്രം സന്നിധാനത്തെത്തി . 23731 പേർ സ്പോട്ട് ബുക്കിംഗിലുടെയും 3106 പേർ പുല്‍മേട് വഴിയും ദർശനത്തിന് എത്തി. മകരവിളക്കിന് 2.5 ലക്ഷത്തോളം ഭക്തർ ശബരിമലയിലെത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടല്‍. ഇത് മുന്നില്‍ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
12,13,14 തീയതികളില്‍ വെർച്ച്‌വല്‍ ക്യൂ ബുക്കിംഗ് നിജപ്പെടുത്തിയിട്ടുണ്ട്. 12 ന് 60,000 പേർക്കും 13 ന് 50,000 ഭക്തർക്കുമാണ് വെർച്വല്‍ ക്യൂ വഴി ദർശനം നടത്താൻ കഴിയുന്നത്. തിങ്കളാഴ്ചവരെ സ്പോട്ട് ബുക്കിങ് 5000 മാത്രമായിരിക്കും. മകരവിളക്ക് ദിവസമായ 14 ന് 40000 പേർക്ക് ഓണ്‍ലൈൻ ബുക്കിങ് സംവിധാനം. പമ്ബയിലെ ബുക്കിംഗ് കേന്ദ്രം നിലയ്‌ക്കലിലേക്ക് മാറ്റിയിട്ടുണ്ട്. പമ്ബ ഹില്‍ടോപ്പിലെ വാഹന പാർക്കിംഗും ഒഴിവാക്കി.