12 കാരിക്ക് നേരെ ലൈംഗികാതിക്രമം; 58 കാരൻ അറസ്റ്റിൽ



ആലപ്പുഴ: ആലപ്പുഴയിൽ 12 കാരിയായ ദലിത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 58 കാരൻ അറസ്റ്റിൽ. പൊന്നാട് വരകാടിവെളി വീട്ടിൽ സുഭാഷ് ചന്ദ്രബോസ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ അമർത്തി വേദനിപ്പിക്കുകയായിരുന്നു.

രക്ഷിതാക്കളോടൊപ്പം മണ്ണഞ്ചേരി സ്റ്റേഷനിലെ ശിശു സൗഹൃദ മുറിയിൽ പെൺകുട്ടി എത്തി വിവരം അറിയിക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് വെള്ളിയാഴ്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
أحدث أقدم