തൊടുപുഴ: ഇടുക്കിയിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. ബന്ധുവും കാമുകനുമായ 14 കാരനിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുകയാണ്. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസം. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെവച്ചാണ് ഇത്തരത്തില്‍ പീഡനമുണ്ടായതെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
14 കാരനെതിരേ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.