ആലപ്പുഴ: കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് 15 മാസമായി അബോധാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം.വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെന് തുടർന്ന് ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയായിരുന്നു പരിചരിച്ചിരുന്നത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; 15 മാസമായി അബോധാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു...
Kesia Mariam
0
Tags
Top Stories