1,526 കോടി രൂപയുടെ ഹെറോയിൻ പിടിച്ച കേസിൽ 24 പ്രതികളെയും വെറുതേ വിട്ടു2022 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.


കൊച്ചി: ലക്ഷദ്വീപ് തീരത്ത് നിന്ന് 1526 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതേ വിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
കേസിൽ 24 പ്രതികളാണുണ്ടായിരുന്നത്. 2022 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. 218 കിലോ ഹെറോയിനുമായി 24 മത്സ്യത്തൊഴിലാളികളെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

എന്നാൽ തെളിവുകളുടെ അഭാവത്തിൽ അറസ്റ്റിലായ എല്ലാ പ്രതികളേയും കോടതി വെറുതേ വിടുകയായിരുന്നു
أحدث أقدم