ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരന്‍റെ കൂടെ 10 വയസുകാരി ഒളിച്ചോടി


ധനസുറ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരന്‍റെ കൂടെ അഞ്ചാം ക്ലാസുകാരി ഒളിച്ചോടി. ഗുജറാത്തിലെ ധനസുറയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ മണിക്കൂറുകൾക്കുള്ളിൽ ഇരുവരേയും കണ്ടെത്തി.

ഡിസംബർ മുപ്പത്തിയൊന്നിനാണ് പെൺകുട്ടിയെ കാണാതായത്. ആരെലും തട്ടിക്കൊണ്ടു പോയതാണെന്നായിരുന്നു ആശങ്ക. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പതിനാറുകാരനുമായി ഒളിച്ചോടിയതയെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ചാറ്റിങ് തുടങ്ങിയെന്നും പിന്നാലെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.


അമ്മയുടെ ഫോണിൽ നിന്നാണ് പെൺകുട്ടി മെസേജ് അയച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും പൊലീസ് ജുവനൈൽ ഹോമിലേക്ക് അയച്ചു.
أحدث أقدم