മരണത്തിന് ശേഷം എന്തുസംഭവിക്കുമെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന് പിന്നാലെ ജീവനൊടുക്കി പതിനേഴുകാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. മരണത്തെക്കുറിച്ചും വിദേശ സംസ്കാരങ്ങളെക്കുറിച്ചും കുട്ടി തുടര്‍ച്ചയായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു.
പുര്‍ച്ചെ 5.45ഓടെ കുട്ടിയെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മാതാവാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിച്ചു. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് പൊലീസ് പെണ്‍കുട്ടിയെ ഫോണ്‍ പരിശോധിച്ചത്. ഇതില്‍ തുടര്‍ച്ചയായി മരണത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് പെണ്‍കുട്ടി സെര്‍ച്ച് ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ആദ്യം കൈത്തണ്ട മുറിച്ച ശേഷം പെണ്‍കുട്ടി സ്വയം കഴുത്തറുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയില്‍ അഞ്ച് മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ജീവനൊടുക്കാന്‍ പെണ്‍കുട്ടി ഉപയോഗിച്ച കത്തി മരത്തിന്റെ പിടിയുള്ളതും കല്ലുകൊണ്ടുള്ള ബ്ലേഡ് ഉള്ളതാണെന്നും പൊലീസ് പറഞ്ഞു. സാധാരണ ഗതിയില്‍ ഈ കത്തി മാര്‍ക്കറ്റില്‍ ലഭിക്കാറില്ല. ഈ കത്തി പെണ്‍കുട്ടി ഓണ്‍ലൈനില്‍ വരുത്തിയതാകാം. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.