ഒന്നാം സമ്മാനം 20 കോടി; ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു, ഫെബ്രുവരി അഞ്ചിന് നറുക്കെടുപ്പ്



തിരുവനന്തപുരം: ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു.വിതരണത്തിനു നല്‍കിയ 40 ലക്ഷം ടിക്കറ്റുകളില്‍ വ്യാഴാഴ്ച വരെ 33 ലക്ഷത്തിത്തിലധികം (33,78,990) ടിക്കറ്റുകള്‍ വിറ്റു പോയി. 11 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് ക്രിസ്മസ്- നവവത്സര ബമ്പര്‍ നറുക്കെടുപ്പ്. ക്രിസ്മസ് - നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ്.

ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് ഏഴ് ലക്ഷത്തിനടുത്ത് (6,95,650) ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92, 290 ടിക്കറ്റുകള്‍ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് 3,60, 280 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയാണ്. 400 രൂപയാണ് ടിക്കറ്റ് വില.

20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്.
أحدث أقدم