കടകളിലും സ്ഥാപനങ്ങളിലുമായി സന്നിധാനത്ത് കര്‍ശന പരിശോധന; ആകെ മൊത്തം 26 കേസുകൾ രേഖപ്പെടുത്തി



ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തിൽ സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ക൪ശനമാക്കി. ജനുവരി 7 മുതൽ 12 ഉച്ചവരെയുള്ള കണക്ക് പ്രകാരം 143 കടകളിൽ പരിശോധന നടത്തി. 26 കേസുകളെടുത്തു. 1,47,000 രൂപ പിഴ ഈടാക്കി. ജനുവരി 11 ന് മാത്രം 68,000 രൂപ പിഴ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവ൪ത്തിക്കുന്ന കടകൾ, അധിക വില ഈടാക്കിയത്, അളവിലും തൂക്കത്തിലും കൃത്രിമം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. 

13 പേരടങ്ങുന്ന രണ്ട് സ്ക്വാഡുകളായാണ് പരിശോധന. റവന്യൂ, ലീഗൽ മെട്രോളജി, സപ്ലൈകോ, ആരോഗ്യം എന്നീ വകുപ്പുകളാണ് സംയുക്ത സ്ക്വാഡിലുള്ളത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവ൪ത്തിക്കുകയും തുട൪ച്ചായി നിയമലംഘനം കണ്ടെത്തുകയും ചെയ്യുന്ന ഹോട്ടലുകളെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽപ്പെടുത്തി അടുത്ത വ൪ഷങ്ങളിൽ സന്നിധാനത്ത് വ്യാപാരം നടത്തുന്നതിൽ നിന്ന് ഒഴിവാക്കും.

أحدث أقدم