രണ്ട് വര്‍ഷം മുന്‍പെടുത്ത രണ്ടര ലക്ഷം രൂപയുടെ പേരില്‍ മുന്നറിയിപ്പൊന്നും നല്‍കാതെ ബ്ലേഡ് മാഫിയ എത്തി അജീഷിന്റെ വീടിന്റെ ഒരുഭാഗം പൂര്‍ണമായി തകര്‍ക്കുകയായിരുന്നു. കിടപ്പുരോഗിയായ ഭര്‍ത്താവിനേയും കൈക്കുഞ്ഞിനേയും കൊണ്ട് എവിടെ താമസിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് അജീഷിന്റെ ഭാര്യ. കുടുംബം ബ്ലേഡ് മാഫിയയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജെസിബിയുമായി മാഫിയ സംഘമെത്തുമ്പോള്‍ വീട്ടില്‍ അജീഷുണ്ടായിരുന്നു. അജീഷ് കിടക്കുന്ന സ്ഥലമൊഴികെയുള്ള ഭാഗമാണ് തകര്‍ത്തത്. ഇനിയും പണം തന്നുതീര്‍ത്തില്ലെങ്കില്‍ ബാക്കി ഭാഗം കൂടി ഇടിച്ചുനിരത്തുമെന്ന് ഇവര്‍ അജീഷിനേയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തു