ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്. റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.
സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം: 2 സൈനികർക്ക് വീരമൃത്യു...
Kesia Mariam
0
Tags
Top Stories