എന്നാ ചൂടാടാ ഉവ്വേ ,, കോട്ടയത്ത് താപനില ഉയരുന്നു ജലാശയങ്ങളിൽ നീരൊഴുക്ക് താഴ്ന്നു ,, കുടിവെള്ളം മുട്ടുമോ ?ശരാശരിയേക്കാൾ 31 % അധിക മഴ കോട്ടയത്ത് പെയ്തിട്ടും .....




കോട്ടയം :  വേനലിൻ്റെ കാഠിന്യം  എത്തുംമുൻപേ കോട്ടയത്ത്   ചൂട് വർദ്ധിച്ചു തുടങ്ങി   ജില്ലയിൽ ആറു  ജലനിരപ്പിൽ കാര്യമായ ഇടിവ് കണ്ടെത്തി . ജില്ലാ ഹൈഡ്രോളജി വിഭാഗത്തിന്റെ കണക്കുപ്രകാരം ഒരു മാസത്തിനിടെ മണിമല, മീന ച്ചിൽ ആറുകളിൽ വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവുണ്ട്.'
ആറുകളിൽ വെള്ളം കുറഞ്ഞ തോടെ ഇടത്തോടുകളിലും കി ണറുകളിലും വെള്ളത്തിൻ്റെ അളവിൽ കുറവു വന്നുതുടങ്ങി.
😍കോട്ടയത്ത് അധികമഴ

ജനുവരി 1 മുതൽ ഇന്നലെ വരെയുള്ള കണക്കിൽ ജില്ലയിൽ ലഭിക്കേണ്ട മഴയെക്കാൾ 31 ശതമാനം അധിക മഴ ലഭിച്ചു. അധിക മഴയിൽ പത്തനംതിട്ടയ്ക്കും (37 ശതമാനം അധികം) തിരു വനന്തപുരത്തിനും (32 ശതമാനം അധികം) പിന്നിൽ മൂന്നാം സ്ഥാനത്താണ് കോട്ടയം.
തിരുവനന്തപുരത്ത് 32 ശതമാനം അധിക മഴ രേഖപ്പെടുത്തി.
ഇടുക്കിയിൽ സാധാരണ മഴ ലഭിച്ചു. ബാക്കി എല്ലാ ജില്ലകളിലും മഴയിൽ വൻ കുറവാണ് ലഭിച്ചത്. വയനാട്ടിൽ 100 ശതമാനം മഴക്കുറവാണ് ഈ മാസം രേഖപ്പെടുത്തിയത്.
കോട്ടയത്ത് ലഭിച്ച മഴ - 15.3 മില്ലിമീറ്റർ
കോട്ടയത്ത് ലഭിക്കേണ്ട മഴ - 11.7 മില്ലിമീറ്റർ
വ്യത്യാസം- 31 ശതമാനം കൂടുതൽ.

🌞കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്തെ ചൂട് ഇങ്ങനെ 
( വിവരങ്ങൾ: ജില്ലാ ഹൈഡ്രോളജി വകുപ്പ് പുറത്ത് വിട്ടത് ) 

22 - 34 0/*

23-  35.0 /*

24- 36.5 /*

25-  34.8 /*

26 - 34.7 /*

27 - 37.0 /*

28 - 34/*

29 - 31.0/*

30-  33.5 /*
أحدث أقدم