കുവൈറ്റിൽ 32 കാരിയായ സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ച കുവൈറ്റി പൗരനെ കയ്യോടെ പിടികൂടി പോലീസ്.



കുവൈറ്റിൽ 32 കാരിയായ സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ച കുവൈറ്റി പൗരനെ കയ്യോടെ പിടികൂടി പോലീസ്. സ്ഥിരമായി അധിക്ഷേപകരവും അധാർമികവുമായ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് അൽ ഫൈഹ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. അയച്ച സന്ദേശങ്ങളും ഫോൺ നമ്പറും ഹാജരാക്കി. മൊബൈൽ സേവന ദാതാക്കളിൽ നിന്ന് പ്രതിയുടെ വിശദവിവരങ്ങൾ ശേഖരിച്ച പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ സ്വമേധയാ ഹാജരായ പ്രതി സന്ദേശങ്ങൾ അയച്ചത് സമ്മതിച്ചു. 33കാരനായ പ്രതി മുൻപും സമാന സ്വഭാവമുള്ള കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു
أحدث أقدم