തടവുകാർക്ക് കഞ്ചാവുൾപ്പടെയുള്ള ലഹരിമരുന്നും മൊബൈൽഫോണും സുലഭമായി ലഭിക്കുന്ന തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിൽ ഇപ്പോഴിതാ ജയിൽ ജീവനക്കാരന്റെ ബീഡി കച്ചവടവും പുറത്തു വരുന്നു തടവുപുള്ളികൾക്ക് ആവശ്യനുസരണം ബീഡി എത്തിച്ചു കച്ചവടം നടത്തിയ ജയിൽ ജീവനക്കാരൻ അസിസ്റ്റന്റെ് പ്രിസണർ ഷംസുദ്ദീൻ കെ. പി ആണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം ഷംസുദ്ദീനെ കയ്യോടെ പിടികൂടുകയായിരുന്നു. നേരത്തെ വിയ്യൂർ സബ് ജയിലിലായിരിക്കെ അരി മറിച്ചു വിറ്റതിന് ഇതേ ഉദ്യോഗസ്ഥൻ നടപടി നേരിട്ടിരുന്നു
തടവുകാർക്കു കൈമാറാൻ ഷൂസിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഷംസുദ്ദീൻ ബീഡികെട്ടുകൾ ജയിൽ എത്തിച്ചിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. 20 ചെറിയ പാക്കറ്റ് ഉൾപ്പെട്ട ഒരു കെട്ട് ബീഡിക്ക് 4,000 രൂപയാണ് ഈടാക്കിയതെന്ന് തടവുകാർ വെളിപ്പെടുത്തി. തടവുകാരുടെ ബന്ധുക്കൾ ഓൺലൈനായി പണം നൽകിയാൽ അടുത്ത ദിവസം ഇയാൾ ബീഡിയുമായി എത്തുന്നതാണ് രീതി.
അതേസമയം, മുൻപ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് മൊബൈല്‍ ഫോണുകളും സിം കാർഡുകളും ആയിരുന്നു.തൃശ്ശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ ജയില്‍ ഡി.ജി.പി. ഷേക്ക് ദാര്‍വേസ് സാഹിബ് നടത്തിയ മിന്നല്‍പരിശോധനയിലാണ് തടവുകാരുടെ പക്കൽ നിന്നും ഫോണുകളും സിം കാർഡുകളും കണ്ടെടുത്തത്.
കോട്ടയത്തെ കെവിന്‍ ദുരഭിമാനക്കൊലക്കേസിലെ പ്രതിയില്‍നിന്ന് 20,000 രൂപ വിലയുള്ള ഫോണും സിം കാര്‍ഡുമാണ് പിടികൂടിയത്.ഇതു രണ്ടാം തവണയാണ് ജയിലിലെ തടവുകാരില്‍ നിന്ന് ഫോണുകൾ പിടികൂടുന്നത്.മുന്നോടിയായി ഉത്തരമേഖലാ എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ആയിരുന്നു ജയിലിൽ മിന്നല്‍പരിശോധന നടത്തിയത്.സംഭവം വിവാദമായതോടെ ജയിൽ ജീവനക്കാര്‍ക്ക് ജയില്‍ ഡി.ജി.പി. താകീത് നൽകി .ജയിലുകളില്‍ ഇനി നിരോധിതവസ്തുക്കള്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേള്‍ക്കാനിടവരരുതെന്നാണ് ഡി.ജി.പി താകീത് നൽകിയത്.എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച് സര്‍ക്കുലര്‍ അയയ്ക്കാനും തീരുമാനിച്ചു