സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ 48കാരനെ പോലീസ് അറസ്റ്റ് ചെയ്തു


 കടുത്തുരുത്തി :  സ്കൂൾ കുട്ടികൾക്ക്  നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പറവൻതുരുത്ത് ഭാഗത്ത് കുന്നുപുറത്ത് വീട്ടിൽ ഫൈസൽ ഷാജി (48) എന്നയാളെയാണ്  കടുത്തുരുത്തി  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കല്ലറ ഭാഗത്തുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന്  ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ  (16.01.2025) കടുത്തുരുത്തി  പോലീസ് നടത്തിയ  പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനിടെ ഇയാളെ കല്ലറ ഭാഗത്തു നിന്നും പിടികൂടുന്നത്. പരിശോധനയിൽ  ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും നിരോധിത പുകയില ഉൽപ്പന്നമായ 11 ഹാൻസ് പായ്ക്കറ്റുകളും,  കൂടാതെ 20 പായ്ക്കറ്റ്  കൂൾ ലിപ്പും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ റെനീഷ് ടി.എസ്, എസ്.ഐ നാസർ.കെ, സി.പി.ഓ മാരായ അജിത്ത്, അർജുൻ,അനീഷ്, രാഖിമോൾ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم