പൊതികളിലാക്കി കഞ്ചാവ് വില്പന; ആവശ്യക്കാരിൽ ഏറെയും സ്കൂൾ വിദ്യാർത്ഥികൾ; 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ




കോ​ത​മം​ഗ​ലം: 3.25 കി​ലോ ക​ഞ്ചാ​വു​മാ​യി വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ പി​ടി​യി​ൽ. സ​ഖ്​​ലൈ​ൻ മു​സ്താ​ഖ് (25), ന​ഹ​റു​ൽ മ​ണ്ഡ​ൽ (24) എ​ന്നി​വ​രെ​യാ​ണ്​ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സും പാ​ർ​ട്ടി​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യി​ലേ​റെ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളി​ലാ​ക്കി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും ക​ച്ച​വ​ടം ന​ട​ത്തി വ​ന്നി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ സാ​ബു കു​ര്യാ​ക്കോ​സ്, പി.​ബി. ലി​ബു, എം.​ടി. ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സോ​ബി​ൻ ജോ​സ്, പി.​വി. വി​കാ​ന്ത്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​എ. ഫൗ​സി​യ, കെ.​എ. റെ​ൻ​സി എ​ന്നി​വ​ർ റെ​യ്​​ഡി​ൽ പ​ങ്കെ​ടു​ത്തു.

Previous Post Next Post